മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ 65 വയസ് തികഞ്ഞവര്‍ക്ക് ആരോഗ്യ സുരക്ഷ പെന്ഷന് നല്‍കും
മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തില്‍ 65 വയസ് തികഞ്ഞവര്‍ക്ക് പ്രതിമാസം ആരോഗ്യ പെന്ഷന് നല്കുവാന് തീരുമാനിച്ചു. കരയോഗത്തില്‍ നടന്ന പൊതുയോഗവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട്് പ്രസിഡന്റ് കെ.ബി. ശ്രീധരന് സംസാരിച്ചു. വൈസ് പ്രസിഡന്റ് രജിനി പ്രഭാകരന് അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി പി. സജീവിന് പ്രസിഡന്റ് പൊന്നാടയണിയിച്ച് യാത്രയയപ്പ് നല്കി. നാലമ്പലം തൊഴല്‍ തീര്‍ഥയാത്ര നടത്തിപ്പിനായി രജനി പ്രഭാകരന്, ജയശ്രീ സുരേന്ദ്രന് എന്നിവരെ ചുമതലപ്പെടുത്തി. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മണികണ്ഠന് പുന്നപ്പിളളി, എം. ശാന്തകുമാരി രവീന്ദ്രന് മഠത്തില്‍, ജയശ്രീ സുരേന്ദ്രന്, സദിനി മനോഹര്‍, അംബിക മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു