മരത്തില്‍ നിന്നു വീണ് ചലന ശേഷി നഷ്ടപ്പെട്ട ഗൃഹനാഥന് കാരുണ്യം തേടുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 21 ാം വാര്‍ഡ്, കനാല്‍ ബേയ്സില്‍ മരത്തില്‍ നിന്ന് വീണ് ഗരുതരമായ പരിക്കുമൂലം ചലനശേഷിയില്ലാതെ കഴിയുന്ന തെക്കേത്തല ചാത്തന് മകന് രവി(52) യുടെ ചികിത്സക്കും ജീവിത ചിലവിനുമായി സഹായം തേടുന്നു. 2022 നവംബര്‍ 27ന് മരം മുറിക്കുമ്പോള്‍ മരത്തില്‍ നിന്നാണ് രവി വീണത്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്ക്കുന്ന രവിയുടെ വരുമാനം കൊണ്ടാണ് ഭാര്യ വിനുവും, ഐടിഐ വിദ്യാര്‍ഥിയായ മകന് നന്ദു കൃഷ്ണയും ജീവിച്ചിരുന്നത്. ജീവിതം വഴിമുട്ടി നില്ക്കുന്ന ഇവര്‍ക്കായി, സമിതി ചെയര്‍പേഴ്സണായി വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, വൈസ് ചെയര്മാന് പി.വി. ശിവകുമാര്‍, കണ്‍വീനര്‍ അഡ്വ. വി.സി. വര്‍ഗീസ്, ജോയിന്റ് കണ്‍വീനര്‍മാരായി എന്‍.എം. രാജന്, എന്‍.കെ. സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ സമിതി രൂപീകരിച്ചു. സമിതി ഫെഡറല്‍ ബാങ്കിന്റെ ഇരിങ്ങാക്കുട ശാഖയില്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 17190100003342, ഐഎഫ്എസ്സി ഫെഡറല്‍0001719, ഫോണ്‍ 9645667482.