യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ശരത്ത് ലാല്‍, കൃപേഷ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ശരത്ത് ലാല്‍, കൃപേഷ് അനുസ്മരണം നടത്തി. ടൗണ്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുഭീഷ് കാക്കനാടന്, സനല്‍ കല്ലൂക്കാരന് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അജയ് മേനോന് സ്വാഗതവും, സെക്രട്ടറി അര്ജുന് നന്ദിയും പറഞ്ഞു. ബൈജു അമ്പാട്ട്, പ്രിവിന്‍സ് ഞാറ്റുവെട്ടി, സിജോ, ഷിന്‍സ് വടക്കന്‍ ജോമോന് ജോസ്, പി.എസ്. സുബിന്, ഡേവിസ്, ജെറോം, വിജിത്ത്, വിനു ഡേവിസ്, എന്‍.ഓ. ഷാര്‍വി, വിജീഷ്, ശ്രീരാജ് ഭാസി, സഞ്ജയ്, ഷാനവാസ്, മനു വി. രാജു, ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.