അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായ ഏഴാം വാര്‍ഡിലെ താര അങ്കണവാടി, ആറാം വാര്‍ഡിലെ പാലപ്രക്കുന്ന് അങ്കണവാടി എന്നിവയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനന്, സീമന്തിനി സുന്ദരന്‍, നിഷ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം
മഴക്കാല ശുചീകരണം നടത്തി