ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു
ഇരിങ്ങാലക്കുട: കോണ്‍ക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രത്തില്‍ വീണ് മരണമടഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. മരണപെട്ട ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ഭരത് ജാദവിന്റെ മകന് പരമാനന്ദകുമാറിന്റെ(19)ന്റെ മൃതദേഹം എംബാം ചെയത് വിമാനമാര്‍ഗ്ഗമാണ് നാട്ടിലെത്തിക്കുന്നത്. അര്‍ഹമായ സാമ്പത്തിക സഹായം പരമാനന്ദകുമാറിന്റെ കുടുംബത്തിന് നല്‍കുന്നതിനും കമ്പനി അധികൃതരോട് ജില്ലാ ഭരണകൂടവും, തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസും നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം പരമാനന്ദകുമാറിന്റെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം കമ്പനി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെള്ളാങ്ങല്ലൂര്‍ വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ വച്ച് ദാരുണമായ സംഭവമുണ്ടായത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു