മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമ്പൂര്‍ണ സൗരോര്‍ജ വിദ്യാലയം
മാപ്രാണം: ഭാവിയുടെ ഊര്‍ജമെന്നറിയപ്പെടുന്ന സൗരോര്‍ജത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് മാപ്രാണം ഹോളിക്രോസ് ഹയര്‍സെക്കഡറി സ്കൂള്‍. ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കേരള സോള്‍വെന്റ്സ് എക്സ്ട്രാഷന്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് മൂന്നേക്കാല്‍ ലക്ഷം രൂപ ചെലവിട്ട് വിദ്യാലയത്തില്‍ അഞ്ച് കെഡബ്ലൂ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചത്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ഇതുവരെ പ്രതിമാസം ആറായിരം രൂപയോളം വൈദ്യുതച്ചെലവ് വന്നിരുന്നുവെങ്കിലും ഇനി മുതല്‍ വൈദ്യുതിചെലവ് സീറോ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരള സര്‍ക്കാര്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സഹകരണത്തോടെ കേരളത്തില്‍ പ്രചരിപ്പിക്കുന്ന സോളാര്‍ വൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ വിദ്യാലയം ഹരിത വൈദ്യുതിയിലേക്ക് മാറുന്നത്. കേരളത്തിലെ ഒട്ടുമിക്ക വിദ്യാലങ്ങള്‍ക്കും മാതൃകയാവുന്നതാണ് ഈ പദ്ധതി. സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം 28ന് രാവിലെ 10.30ന് കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. അനില്‍ ഉദ്ഘാടനം ചെയ്യും.