സൗഹൃദ കുതിരയോട്ട മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട: എടതിരിഞ്ഞി പൗരാവലിയും, കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖര സമിതിയും, മാസ്റ്റേഴ്സ് ഹോഴ്സ് ക്ലബും സംയുക്തമായി നടത്തുന്ന സൗഹൃദ കുതിരയോട്ട മത്സരത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം എടതിരിഞ്ഞി എച്ച്ഡിപി സമാജം സകൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ നിര്‍വഹിച്ചു. വേറിട്ട മത്സരത്തിന് മുന്നൊരുക്കം നടത്തുന്ന സംഘാടകരെ ഉദ്ഘാടന വേളയില്‍ സീമ ടീച്ചര്‍ അഭിനന്ദിച്ചു. ചടങ്ങില്‍ സംഘാടക സമിതിയുടെ രക്ഷാധികാരി വിജയന് തേവര്‍ക്കാട്ടില്‍, കണ്‍വീനര്‍ എം.ഐ. ഷക്കീര്‍, ചെയര്മാന് ദിനചന്ദ്രന് കോപ്പുള്ളിപറമ്പില്‍ എന്നിവരും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു