സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു അറസ്റ്റില്‍
ഇരിങ്ങാലക്കുട: കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂര്‍ എട്ടങ്ങാടി സ്വദേശി റിജു എന്ന ഇളമനസ് റിജുവിനെ (25 ) കാട്ടൂര്‍ പോലീസ് അറസ്റ് ചെയ്തു. എടക്കുളം സ്വദേശി പോളിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . എടക്കുളത്തുള്ള സ്വന്തം പറമ്പിലേക്ക് സ്കൂട്ടറില്‍ വന്ന പോള്‍ വണ്ടി ഗേറ്റില്‍ വച്ച് പറമ്പിനുള്ളിലേക്ക് പോയ സമയത്താണ് റിജു സ്കൂട്ടറുമായി കടന്നത്.നിരവധി സിസിടിവി കളും മറ്റും കേന്ദ്രീകരിച്ച് കാട്ടൂര്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.നെടുമ്പാള്‍ കോന്തിപുലം പാടത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്കൂട്ടര്‍ പോലീസ് കണ്ടെടുത്തു.റിജുവിന്റെ പേരില്‍ ഇരിങ്ങാലക്കുട, ആളൂര്‍, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, മതിലകം, വടക്കാഞ്ചേരി, എന്നീ സ്റ്റേഷനുകളിലായി 12 ഓളം കേസുകള്‍ നിലവിലുണ്ട്. കാട്ടൂര്‍ പോലീസ് എസ് ഐ മാരായ ഹബീബ്, മണികണ്ടന്, ഉദ്യോഗസ്ഥരായ വിജു, ശ്രീജിത്ത്, ബിന്നല്‍, ശബരി, എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം