34 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം പീറ്റര്‍ ജോസഫ് എം വിരമിച്ചു
ഇരിങ്ങാലക്കുട: 34 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഇരിഞ്ഞാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ നിന്നും സീനിയര്‍ മാനേജര്‍ പീറ്റര്‍ ജോസഫ് എം വിരമിച്ചു. കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്, ശമ്പള പരിഷ്കരണ കമ്മീഷന്, സംസ്ഥാന കണ്‍വീനര്‍, അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പര്‍, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ല ചെസ് അസോസിയേഷന് സെക്രട്ടറി, തൃശൂര്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ്, ലോക ചെസ് സംഘടനയിലെ ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു