അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: ഗ്രാമപഞ്ചായത്തിലെ ഒമ്പത് അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു. വാട്ടര്‍ പ്യൂരിഫയര്‍ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.യു. വിജയന്, സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, വൃന്ദ കുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, മണി സജയന്, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തിരിക്കുന്നത്.