വി.പി. നായരെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആദരം നല്കി
കാട്ടൂര്‍: 102ന്റെ നിറവില്‍ വി. പി. നായര്‍. ദീര്‍ഘകാലം കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗമായും കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച വി.പി. നായരെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആദരം നല്കി. സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, സിബിന് കൂനാക്കാംപ്പിള്ളി എന്നിവര്‍ വി.പി. യുടെ വസതിയിലെത്തി പൊന്നാട അണിയിച്ചും പൂ ചെണ്ടു നല്‍കിയും മധുരം നല്‍കിയുമാണ് പിറന്നാള്‍ ആശംസകളര്‍പ്പിച്ചുമാണ് ആദരിച്ചത്. വി.പി. നായര്‍ സേവനമനുഷ്ടിച്ചിരുന്ന പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് ഡിപാര്‍ട്ട്മെന്റില്‍ നടത്തിയ വിവിധ സമരാനുഭവങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും കര്‍ഷകസംഘം നേതാക്കളായ സഖാക്കള്‍ അമ്പാടി വേണു, പി.ആര്. ബാലന് മാസ്റ്റര്‍, പി.എല്‍. ഔസേപ്പ് മാസ്റ്റര്‍, കെ.പി. ദിവാകരന് മാസ്റ്റര്‍ എന്നിവരൊരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും സഖാവ് ഓര്‍മ്മകള്‍പങ്കുവച്ചു.