സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. ശബരീദാസന് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരംചാലക്കുടി താലൂക്കുകളുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. ശബരീദാസന് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മിനി ടൗണ്‍ ഹാളില്‍ വെച്ച് യാത്രയയപ്പ് നല്കി. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന് ഭരണസമിതിയംഗം ലളിത ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഇന്‍ ചാര്‍ജ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സെക്രട്ടറിയുമായ ബ്ലിസണ്‍ സി. ഡേവിസ് സ്വാഗതവും മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) കെ.ബി. ഗ്ലോറിമോള് നന്ദിയും പറഞ്ഞു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണസമിതി അംഗങ്ങളും രണ്ടു താലൂക്കുകളിലെയും സഹകരണ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ആശംസകളര്‍പ്പിച്ചു.