സഹകരണ സത്ഭരണത്തിന് കിക്മയുടെ ശില്പശാല
ഇരിങ്ങാലക്കുട: പ്രാഥമിക സഹകരണ ബാങ്കുകളുടെ ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ശില്പശാലക്ക് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കോ ഈഡന് ഹാളില്‍ തുടക്കമായി. സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്റെ കിക്മയാണ് ശില്പശാലക്ക് നേതൃത്വം നല്‍കുന്നത്. ശില്പശാല സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന് അംഗം ലളിത ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. എ.ഡി. ഗ്ലോറി മോള്, രാജേഷ്, വി.എസ്. രതി എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറിമാരും അസിസ്റ്റന്റ് സെക്രട്ടറിമാരുമാണ് ശില്പശാലയില് പങ്കെടുക്കുന്നത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു