ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഒപ്പ് ശേഖരണ കാമ്പയിന് നടത്തി
ഇരിങ്ങാലക്കുട: മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ഒപ്പ് ശേഖരണ കാമ്പയിന് നടത്തി. മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഒപ്പ് ശേഖരിച്ച് കത്ത് അയക്കുന്ന പരിപാടി ഐഎഎല്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ജി. അജയ്കുമാറിന്റെ അധ്യക്ഷതയില്‍ ഐഎഎല്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. ജോബി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ലിയോ, ഐഎഎല്‍ നേതാക്കളായ അഡ്വ. എം.എ. ജോയ്, അഡ്വ. രാജേഷ് തമ്പാന്, അഡ്വ. ജയരാജ്, ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് നേതാവ് അഡ്വ. ലിസണ്‍ എന്നിവര്‍ സംസാരിച്ചു.
മണിപ്പൂർ കലാപം ഉടന്‍ അവസാനിപ്പിക്കണം: സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റര്‍
ഇരിങ്ങാലക്കുട: മണിപ്പൂരില്‍ മാസങ്ങളായി നിലനില്‍ക്കുന്ന കലാപം ഉടന്‍ അവസാനിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തി പീഡിപ്പിച്ചതിലും ബലാത്സംഗം നടത്തിയതിലും തീ കൊളുത്തി കൊന്നതിലും യോഗം പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ മൗനവും ന്യായീകരണവും പ്രധാനമന്ത്രിയുടെ പദവിക്കു നിരക്കാത്തതാണെന്നു യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോക്കിന് എ. പെരേര, അഡ്വ. പാപ്പച്ചന് വാഴപ്പി ള്ളി, അഡ്വ. ഷാജന് മഞ്ഞളി, അഡ്വ. സി.ഒ. പൗലോസ്, അഡ്വ. ടി.ഐ. സേവിയര്‍, അഡ്വ. വിന്‍സന്റ് ചിറയത്ത്, അഡ്വ. ഡേവിസ് നെയ്യന് തുടങ്ങിയവര്‍ സംസാരിച്ചു.