ഇരിങ്ങാലക്കുടയില്‍ പൂ വില്പനക്കാര് തമ്മില്‍ തര്‍ക്കം
ഇരിങ്ങാലക്കുട: പൂ വില്പനക്കാർ തമ്മില്‍ തര്‍ക്കം. ഠാണാവില്‍ വര്‍ഷങ്ങളായി നഗരസഭയില്‍ നിന്നും ഷോപ്പിനുള്ള ലൈസന്‍സും വാങ്ങി നികുതിയുമടച്ച് കടയില്‍ പൂക്കച്ചവടം നടത്തുന്ന വില്പനക്കാരും വഴിയോരത്ത് പൂ വില്പന നടത്തുന്നവരും തമ്മിലാണ് തര്‍ക്കമുണ്ടായത്. നഗരത്തിലെ ഇത്തരം അനധികൃത പൂ വില്പനക്കാര്ക്കെതിരെ ഇരിങ്ങാലക്കുട നഗരസഭയിലും പോലീസിലും പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് കടയുടമകള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഠാണാ സിഗ്നലിനു സമീപം വഴിയോരത്ത് പൂ വില്പന നടത്തിയിരുന്നവരെ തടഞ്ഞത്. വര്‍ഷം മുഴുവന്‍ നികുതിയടച്ച് കച്ചവടം നടത്തുന്ന കടയുടമകള്‍ക്ക് സീസണിലെ കച്ചവടം ഇവര്‍ മൂലം നഷ്ടപ്പെടുകയാണെന്ന് കടയുടമകള്‍ പറഞ്ഞു.