നടനകൈരളിയില്‍ യശോധര നാടകം അരങ്ങേറി
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 101-ാമത് നവരസസാധന ശില്പശാലയോടനുബന്ധിച്ച് പ്രശസ്ത നടിമാരായ മറാത്തി ചലച്ചിത്ര നടി കല്ല്യാണി മുലായ്, മലയാളം ചലച്ചിത്ര നടി ലിയോണ ലിഷോയ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച യശോധര നാടകം അരങ്ങേറി. തന്നെ ഉപേക്ഷിച്ചുപോയ സിദ്ധാര്‍ത്ഥനെ തേടി അലയുന്ന യശോധരയുടെ മാനസികാവസ്ഥയാണ് ഇവര്‍ അരങ്ങില്‍ അവതരിപ്പിച്ചത്.
വിശാല്‍ തെലാംഗ്, നിത്യശ്രീ എന്നിവര്‍ അവതരിപ്പിച്ച സമകാലിക നൃത്തവും, എം.ടി. വാസുദേവന്‍ നായരുടെ ഒരു ചെറുകഥയെ ആസ്പദമാക്കി വിനീത്, അനീഷ്മ എന്നിവര്‍ പാല്‍പ്പായസം എന്ന ലഘുനാടകവും, മഹാഭാരതം ഇതിവൃത്തമാക്കി ശില്പശാലയില് പങ്കെടുത്ത നടീനടന്മാര് ഒരു ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു. അഞ്ജു പീറ്ററുടെ മോഹിനിയാട്ടവും ശ്രദ്ധേയമായി.