സംസ്ഥാനത്ത് (സെപ്റ്റംബര്‍ 15) 3215 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
കേരളത്തില്‍ (സെപ്റ്റംബര്‍ 15) 3215 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന് (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന് (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 188 പേര്‍ക്ക് കൂടി കോവിഡ്; 120 പേര് രോഗമുക്തരായി
തൃശൂര്‍ ജില്ലയില്‍ (സെപ്റ്റംബര്‍ 15) 188 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 120 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂര്‍ സ്വദേശികളായ 42 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 184 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍ – 8, ചാലക്കുടി ഫയര്‍ സ്റ്റേഷന് ക്ലസ്റ്റര്‍ 3, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റര്‍ 3, കെ.ഇ.പി.എ ക്ലസ്റ്റര്‍ 2, അമല ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ദയ ക്ലസ്റ്റര്‍ 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ മൂന്ന് പേര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. ഇതില്‍ രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 10 പുരുഷന്മാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
1 ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ – 92
2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ്38
3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 42
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 80
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 65
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി216
7 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍120
8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍120
9 സി.എഫ്.എല്‍.ടി.സി കൊരട്ടി – 86
10 പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 269
11 എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍45
12 ജി.എച്ച് തൃശൂര്‍8
13 കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 45
14 ചാവക്കാട് താലൂക്ക് ആശുപത്രി 26
15 ചാലക്കുടി താലൂക്ക് ആശുപത്രി 15
16 കുന്നംകുളം താലൂക്ക് ആശുപത്രി 12
17 ജി.എച്ച്. ഇരിങ്ങാലക്കുട 14
18 ഡി.എച്ച്. വടക്കാഞ്ചേരി 4
19 അമല ആശുപത്രി5
20 ദയ ജനറല്‍ ആശുപത്രി0
21 ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ 34
22 മദര്‍ ആശുപത്രി 3
23 സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 1
24 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 25
25 ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി 1
26 രാജാ ആശുപത്രി ചാവക്കാട് – 1
27 ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ – 1
28 സി.എഫ്.എല്‍.ടി.സി നാട്ടിക 15
605 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 9440 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 161 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.1535 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2013 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 117012 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.