ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയോജന സംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയോജന സംഗമം എടക്കുളം സംഗമേശാലയത്തില് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരിഷ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ബിജു പൊറുത്തൂര് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന് ആമുഖ പ്രഭാഷണം നടത്തി. സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ഡയസ് കാരത്രക്കാരന്‍ സ്വാഗതവും ജെന്സണ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 51 ഭവനങ്ങളിലേക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി