വിലക്കയറ്റം തടയുക, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: വിലക്കയറ്റം തടയണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കുടിശിക ക്ഷാമബത്ത 22 ശതമാനം ഉടന്‍ നല്‍കുക, മെഡിസെപ്പ് പദ്ധതി അപാകത പരിഹരിക്കുകയും, ഒപി ചികിത്സ ഉള്‍പ്പടെ ലഭ്യമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല കമ്മിറ്റി അംഗം എ.സി. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കമലം അധ്യക്ഷത വഹിച്ചു.
ജില്ല കൗണ്‍സില്‍ അംഗം സി.എസ്. അബ്ദുള്‍ ഹഖ്, നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരന്, സെക്രട്ടറി ഇ.ഡി. ജോസ്, സി.ജെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ മണ്ഡലം ഭാരവാഹികള്‍ ടി.കെ. ബഷീര്‍ (പ്രസിഡന്റ്), പ്രശാന്തി ജി. മേനോന് (വൈസ് പ്രസിഡന്റ്), സി.ജെ. ജോയ് (സെക്രട്ടറി), എസ്. ശ്രീകല (ജോ സെക്രട്ടറി), പി. ഉണ്ണികൃഷ്ണന് (ട്രഷറര്‍), കെ. ജയശ്രീ (വനിതാ ഫോറം കണ്‍വീനര്‍).