കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പു നല്കി
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഐടിയു ബാങ്ക് സ്റ്റാഫായ കെ.ബി. കൃഷ്ണദാസിന് യാത്രയയ്പ്പു നല്കി. കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ.പി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐടിയു ബാങ്ക് ചെയര്‍മാനും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.പി. ജാക്സണ് യോഗം ഉദ്ഘാടനം ചെയ്തു. ഐടിയു ബാങ്ക് വൈസ് ചെയര്മാന് ഇ.ജെ. വിന്‍സെന്റ്, ബാങ്ക് ഡയറക്ടര്‍ മാരായ കെ.കെ. ചന്ദ്രന്, ഷിജു എസ്. നായര്‍, കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.ജെ. റീനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തില്‍ കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് സെക്രട്ടറി എം.ജെ. ടോം സ്വാഗതവും കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് ട്രഷറര്‍ എം.കെ. കലേഷ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി