താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിര്‍മാണത്തിനായി 12 കോടി രൂപ അനുവദിച്ചു
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിര്‍മാണത്തിനായി 12 കോടി രൂപ നബാര്‍ഡില്‍ നിന്നും അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രഫ. കെ.യു. അരുണന് എംഎല്‍എ പറഞ്ഞു. ഈ തുക ഉപയോഗിച്ച് ആശുപത്രിയുടെ രണ്ടാം നിലയുടെയും മൂന്നാം നിലയുടെയും നാലാം നിലയുടെയും പണികള്‍ മുഴുവനായും പൂര്‍ത്തീകരിക്കുന്നതിനും കോമ്പൗണ്ട് വാള് നിര്‍മിക്കുന്നതിനും സാധിക്കും. ഇതിനു പുറമെ കെട്ടിടത്തിലേക്കാവശ്യമായ ഇലക്ട്രിഫിക്കേഷന് വര്‍ക്കുകള്‍, രണ്ടു ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഒരുക്കല്‍, 1.50 ലക്ഷം കപ്പാസിറ്റിയുള്ള ഫയര്‍ സേഫ്റ്റി പമ്പ് ടാങ്ക് സ്ഥാപിക്കല്‍, ഇന്റര്‍ലോക്കിംഗ് ടൈല്‍ വര്‍ക്കുകള്‍, സാനിറ്റേഷന്‍ വര്‍ക്കുകള്‍, അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ എന്നിവയും വൈദ്യുതി വിതരണത്തിനാവശ്യമായ ട്രാന്‍സ്ഫോര്‍മറും ജനറേറ്ററും ഉണ്ടായിരിക്കും. പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണെന്നും പണികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു