അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് കെപിഎസ്ടിഎ

ഇരിങ്ങാലക്കുട: കേരളത്തില്‍ 5000- ലധികം അധ്യാപകര്‍ നിയമനം ലഭിക്കാതെയാണു ജോലി ചെയ്യുന്നതെന്നും മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കുന്നതിനു ഉടന്‍ നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെന്ഷന് സംബന്ധിച്ച പുതിയ ഉത്തരവ് പിന്‍വലിക്കണമെന്നും പ്രൈമറി സ്കൂളുകളില്‍ ഹെഡ്മാസ്റ്റര് നിയമനങ്ങള്‍ നടത്തണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു ഡിഇഒ ഓഫീസിലേക്കു നടത്തിയ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രവീണ്‍ എം. കുമാര്‍, സാജു ജോര്‍ജ്, നിധിന് ടോണി എന്നിവര്‍ പ്രസംഗിച്ചു. പി.ആര്. ചഞ്ചല്‍, ആന്റോ പി. തട്ടില്‍, എം.ജെ. ഷാജി, പി.എ. ഫ്രാന്‍സിസ്, നെല്‍സണ്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്കി.