തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട: നഗരസഭ എന്‍യുഎല്‍എം പദ്ധതിയുടെ ഭാഗമായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്, ചീഫ് മിനിസ്റ്റേഴ്സ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങുന്നതിനു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാകും. അഞ്ചു വര്‍ഷം കാലാവധിയില്‍ ഏഴുശതമാനം പലിശയിലും, കൊറോണ പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കു നാലു ശതമാനം പലിശയിലും വായ്പ ലഭ്യമാകും. ഒരു വര്‍ഷം മൊറൊട്ടോറിയം പരമാവധി 50 ലക്ഷം വരെ ലഭിക്കും. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ സഹിതം 19 മുതല്‍ 22 വരെ രണ്ടു മുതല്‍ നാലു വരെ നഗരസഭ എന്‍യുഎല്‍എം ഓഫീസുമായി ബന്ധപ്പെടണം.

ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് കലാനിലയം ഗോപിയാശാന്
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ എംസിഎ, ബിടെക് വിഎല്‍എസ്ഐ കോഴ്സുകള്‍ക്ക് അംഗീകാരം
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ് മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ്