കാറളം പഞ്ചായത്തില്‍ തേജസ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
കാറളം പഞ്ചായത്തിലെ തേജസ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വ്വഹിക്കുന്നു.
കാറളം: കാറളം പഞ്ചായത്തില്‍ തേജസ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ അങ്കണവാടി കെട്ടിടത്തില്‍ സൗകര്യങ്ങളോട് കൂടിയ ഹാള്‍, കിച്ചണ്‍, ശിശു സൗഹൃദ ടോയ്ലറ്റ്, റാമ്പ് സൗകര്യം എന്നിവ സജ്ജമാക്കും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അമ്പിളി റെനില്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് സെക്രട്ടറി നിഖില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഐശ്വര്യമോള്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍