മുകുന്ദപുരം താലൂക്കിലെ എന്‍എസ്എസ് കരയോഗങ്ങളില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു

എന്‍എസ്എസ് കരയോഗങ്ങളിലെ ലഹരി വിരുദ്ധ പരിപാടികളുടെ മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം പ്രതിനിധിസഭാംഗവും താലൂക്ക് യൂണിയന് ഭരണസമിതി അംഗവുമായ ആര്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എന്‍എസ്എസ് കരയോഗങ്ങളിലെ ലഹരി വിരുദ്ധ പരിപാടികളുടെ മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം പ്രതിനിധിസഭാംഗവും താലൂക്ക് യൂണിയന് ഭരണസമിതി അംഗവുമായ ആര്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും കൗണ്‍സിലിംഗ് വിദഗ്ധരും ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളുമുള്പ്പടെയുള്ളവര് വിവിധ കരയോഗങ്ങളില്‍ നേതൃത്വം നല്കി. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് സതീഷ് പുളിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഉമാദേവി സ്വാഗതവും വനിതാസമാജം പ്രസിഡന്റ് എം.കെ. തിലോത്തമ നന്ദിയും പറഞ്ഞു.