കെ.വി. ഉണ്ണിയുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കുട്ടംകുളം സമരനായകനും സിപിഐ നേതാവുമായിരുന്ന കെ.വി. ഉണ്ണിയുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. കേരള ചീഫ് വിപ്പ് കെ. രാജൻ ഓൺലൈൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. ഉണ്ണിയുടെ വസതിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി പി. മണി, കെ.വി. രാമകൃഷ്ണൻ, കെ.വി. മോഹനൻ, ജ്യോതിഷ് ഉണ്ണി, കെ.കെ. ശിവൻകുട്ടി, വിക്രമൻ, സുനിൽ എന്നിവർ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു