മാനവികതയും മനുഷ്യത്വവും കൈവിടാതെ കാത്തുസൂക്ഷിക്കുക- അഡ്വ. വി.എസ്. സുനില്‍കുമാര്‍
സിംഗപ്പൂരില്‍ നടന്ന കോണ്ടിനെന്റല് ബീച്ച് സാമ്പോ ചാമ്പ്യാന്‍ഷിപ്പില്‍ ഇന്ത്യക്കായി വെള്ളിമേഡല്‍ നേടിയ മുഹമ്മദ് ഷിഫാന് അഡ്വ. വി.എസ്. സുനില്‍കുമാര്‍ ട്രോഫി സമ്മാനിക്കുന്നു.
കാട്ടൂര്‍: മാനവികതയും മനുഷ്യത്വവും ഏത് സാഹചര്യത്തിലും കൈവിടാതെ കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ധര്‍മ്മമാണെന്ന് മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. സിംഗപ്പൂരില്‍ നടന്ന കോണ്ടിനെന്റല് ബീച്ച് സാമ്പോ ചാമ്പ്യാന്‍ഷിപ്പില്‍ ഇന്ത്യക്കായി വെള്ളിമേഡല്‍ നേടിയ അല്‍ബാബ് സെന്‍ട്രല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷിഫാനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ ചെയര്മാന് പി.കെ. ബാവ ദാരിമി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍മാരായ വി.എ. ബെറ്റി, ഷഹസിയ നാസര്‍ എന്നിവര്‍ നേതൃത്വം നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജിത ജിജേഷ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ റിനീഷ് കെ. മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍