കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത- സംഗീതോത്സവത്തിന് തുടക്കമായി

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നവരാത്രി- നൃത്ത- സംഗീതോത്സവത്തിന് തുടക്കമായി. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപ വേദിയില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നവരാത്രി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, അഡ്വ. കെ.ജി. അജയ് കുമാര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള 700 ല്‍ പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.