റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ തൊമ്മാന-തുമ്പൂര്‍ റോഡിലെ ആനകുത്തി മുതല്‍ തുമ്പൂര്‍ വരെയുള്ള ഭാഗം നവീകരണം നടത്തുന്നതിന്റെ നിര്‍മാണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. 2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയാണു നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പ്രസ്തുത റോഡ് 2.400 കിലോമീറ്റര്‍ നീളത്തില്‍ 5.50 വീതിയില്‍ ബിഎംബിസി ചെയ്തും വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഐറിഷ് ഡ്രൈനേജ് നിര്‍മിച്ചും റോഡ് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയുമാണു നിര്‍മാണം പൂര്‍ത്തീകരിക്കുക. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് മുഖ്യാഥിതിയായിരുന്നു. പൊതുമരാമത്ത് വിഭാഗം മാള എഇ പിഡബ്ല്യുഡി പി. ബിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലങ്കണ്ണി, വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍, വാര്‍ഡ് മെമ്പര്‍ ഷീജ ഉണ്ണികൃഷ്ണന്, സിപിഎം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ശ്രീരാമന്, സിപിഐ വേളൂക്കര ലോക്കല്‍ സെക്രട്ടറി ടി.കെ. വിക്രമന് എന്നിവര്‍ പ്രസംഗിച്ചു.