സംസ്ഥാനത്ത് (നവംബർ 5) 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 26 പേരുടെ മരണം കൊവിഡ് മൂലമാമെന്ന് ഇന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. അതേ സമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായി.5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 61,338 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിൽ 900 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 900 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1032 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9763 ആണ്. തൃശൂർതൃശൂർതൃശൂർ സ്വദേശികളായ 90പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 44,017 ആണ്. 33,911 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 880 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 6 പേർക്കും, രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 71 പുരുഷൻമാരും 62 സ്ത്രീകളും പത്ത് വയസ്സിനു താഴെ 33 ആൺകുട്ടികളും 30 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 264
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -75
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 16
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-55
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 52
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-173
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-143
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-234
സി.എഫ്.എൽ.ടി.സി കൊരട്ടി – 44
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-310
സി.എഫ്.എൽ.ടി.സി, നാട്ടിക -513
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-110
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-126
ജനറൽ ആശുപത്രി തൃശൂർ-30
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -33
ചാവക്കാട് താലൂക്ക് ആശുപത്രി -05
ചാലക്കുടി താലൂക്ക് ആശുപത്രി -09
കുന്നംകുളം താലൂക്ക് ആശുപത്രി -25
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -16
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-63
അമല ആശുപത്രി-66
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -60
മദർ ആശുപത്രി -21
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -06
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -08
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 02
രാജാ ആശുപത്രി ചാവക്കാട് – 08
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 14
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -13
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 10
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 01
സെന്റ് ആന്റണിസ് പഴുവിൽ- 07
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-19
6316 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
1128 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 340 പേർ ആശുപത്രിയിലും 788 പേർ വീടുകളിലുമാണ്.മൊത്തം 6045 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4668 പേർക്ക് ആന്റിജൻ പരിശോധനയും, 1181 പേർക്ക് ആർടി-പിസിആർ പരിശോധനയും, 196 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,27,326 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 442 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,00,136 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 48 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 380 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.