രൂപത സിഎല്സി പ്രസംഗ മത്സരം; റിയ ജെയ്സണ്, കെ. മനു ഡേവിസ് എന്നിവര് ജേതാക്കള്
റിയ ജെയ്സണ്, കെ. മനു ഡേവിസ്.
ഇരിങ്ങാലക്കുട: രൂപത സിഎല്സി സംഘടിപ്പിച്ച പ്രസംഗ മത്സരത്തില് 12 വയസു മുതല് 17 വയസു വരെയുള്ളവരുടെ എ വിഭാഗത്തില് റിയ ജെയ്സണ് (നടവരമ്പ്), 18 വയസു മുതല് 35 വയസു വരെയുള്ളവരുടെ ബി വിഭാഗത്തില് കെ. മനു ഡേവിസ് (തേശേരി) എന്നിവര് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ വിഭാഗത്തില് ആന്റോസ് ജോമോന് (നോര്ത്ത് ചാലക്കുടി) രണ്ടാം സ്ഥാനവും ആന്ജലീയ ക്ലീറ്റസ് (കുമ്പിടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബി വിഭാഗത്തില് അലീന പോള് (കുമ്പിടി) രണ്ടാം സ്ഥാനവും ഏഗ്ന ഗില്സണ് (വെണ്ണൂര്) മൂന്നാം സ്ഥാനവും നേടി. രൂപത സിഎല്സി ഡയറക്ടര് ഫാ. ജോഷി കല്ലേലി മത്സരം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓര്ഡിനേറ്റര് ഐറിന് മരിയ ജോസഫ്, രൂപത സിഎല്സി പ്രസിഡന്റ് ആന്റണി റെജിന്, സെക്രട്ടറി ഗോഡ്വിന് എന്നിവര് സംസാരിച്ചു. ഫാ. ജെയ്സണ് വടക്കുഞ്ചേരി സമ്മാനദാനം നിര്വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്എസ്എസ് യൂണിറ്റുകള്
പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റല് നഴ്സിംഗ് സ്കൂളില് നഴ്സിംഗ് വിദ്യാര്ഥികളുടെ ദീപം തെളിയിക്കല് ചടങ്ങ് നടന്നു
ഇന്റര്സോണ് ഹാന്ഡ്ബോള് വനിതാ ചാമ്പ്യന്ഷിപ്പില് സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
സൗജന്യ സ്തനാര്ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി
സമേതം വിമുക്തി നാടകയാത്ര സമാപിച്ചു
കാട്ടൂര് സര്വീസ് സഹകരണ ബാങ്ക് പാര്ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു