സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ യുവജാഗരണ്‍ പദ്ധതിയുടെ സമഗ്ര റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്നു.
ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് നമ്പര്‍ 20, 49 എന്നിവര്‍ സംയുക്തമായി സംസ്ഥാന തലത്തില്‍ രണ്ട് പ്രധാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. കെഎസ്എസിഎസ് ന്റെയും സംസ്ഥാന എന്‍എസ്എസ് സെല്ലിന്റെയും സഹകരണത്തോടെ യുവാക്കളില്‍ എയ്ഡ്സ് ബോധവല്‍ക്കരണം ലക്ഷ്യമാക്കി ഒരു വര്‍ഷം നീണ്ടുനിന്ന യുവജാഗരണ്‍ പദ്ധതിക്ക് തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
പദ്ധതിയുടെ സമഗ്ര റിപ്പോര്‍ട്ടിനാണ് ഈ അംഗീകാരം ലഭിച്ചത്. കൂടാതെ, ഏഴ് ദിവസത്തെ ക്യാമ്പിന്റെ പ്രമേയമായ മാനസഗ്രാമം അടിസ്ഥാനമാക്കി നടത്തിയ സാമൂഹികമാനസിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ചു. സമൂഹമനസിനെ ശക്തിപ്പെടുത്തുന്നതിനും മാനസികാരോഗ്യ ബോധവല്‍ക്കരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി വിലയിരുത്തപ്പെട്ടു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.പി. ഷിന്റോ, ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലും അധ്യാപകരായ ഡോ.എ. അനൂജ്, സിമ്മി ജോസ്, സ്റ്റിജി, ഡോ.എം.എ അന്‍സോ എന്നിവരുടെ സഹകരണത്തോടെയും യൂണിറ്റുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയും സംസ്ഥാന തലത്തില്‍ അംഗീകാരം നേടാന്‍ സഹായിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍