പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ 46 ാമത് ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നാല്പത്തി ആറാമത് ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടറും സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സുമ സിഎസ്എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സിഎസ്എസ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി പുതിയ ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി, നഴ്സിംഗ് വിദ്യാര്‍ഥി ലയ ജെയ്റ്റസ് എന്നിവര്‍ പ്രസംഗിച്ചു. നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
രൂപത സിഎല്‍സി പ്രസംഗ മത്സരം; റിയ ജെയ്സണ്‍, കെ. മനു ഡേവിസ് എന്നിവര്‍ ജേതാക്കള്‍
ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി
സമേതം വിമുക്തി നാടകയാത്ര സമാപിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പാര്‍ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു