ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചരവര്‍ഷം, പകല്‍വീട് ഇനിയും തുറന്നില്ല
കല്പറമ്പ് കോസ്മോ പോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറി കെട്ടിടത്തിനോടുചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന പകല്‍വീട്
കല്പറമ്പ്: പൂമംഗലം പഞ്ചായത്ത് നിര്‍മിച്ച പകല്‍വീട് ഉദ്ഘാടനംകഴിഞ്ഞ് അഞ്ചരവര്‍ഷം പിന്നിട്ടിട്ടും തുറന്നില്ല. കല്പറമ്പ് കപ്പേള വഴി പൈങ്ങോട് ഭാഗത്തേയ്ക്കുപോകുന്ന റോഡില്‍ കോസ്മോ പോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയോടുചേര്ന്നാണ് പകല്‍വീട് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ ആവശ്യപ്രകാരം 2019-20ല്‍ ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലൈബ്രറി കെട്ടിടത്തിനോടുചേര്‍ന്ന് പകല്‍വീട് നിര്‍മിച്ചത്. ഇതിനായി ജില്ലാപഞ്ചായത്ത് ലൈബ്രറിക്ക് 20 ലക്ഷവും പകല്‍വീടിന് 10 ലക്ഷവും അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ചാണ് 1250 സ്ക്വയര്‍ഫീറ്റില്‍ ഒരുവശത്ത് ലൈബ്രറിയും ഇടതുഭാഗത്ത് പകല്‍വീടുമായി പുതിയ കെട്ടിടവും നിര്‍മിച്ചത്. 2020 ജൂലൈയില്‍ അന്നത്തെ എംഎല്‍എയായിരുന്ന പ്രഫ.കെ.യു. അരുണന് ലൈബ്രറി കെട്ടിടവും അന്നത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന മേരി തോമസ് പകല്‍വീടും ഉദ്ഘാടനംചെയ്തു. കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ട പകല്‍വീട് നാളിതുവരെ തുറക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പകല്‍വീട്ടിലേക്ക് ആവശ്യമായ സാധനസാമഗ്രികളോ, മറ്റു സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.
തുറക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ രണ്ടുലക്ഷത്തോളം രൂപ ആവശ്യമാണ്. എന്നാല്‍ തനത് വരുമാനമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പഞ്ചായത്തായതിനാല്‍ തുക വകയിരുത്താന്‍ സാധിച്ചിട്ടില്ല. അതേസമയം പകല്‍വീട് തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തും പൂമംഗലം പഞ്ചായത്തും സംയുക്തമായി രണ്ടുലക്ഷം രൂപ വകയിരുത്തി സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അവ കിട്ടിയാല്‍ ഉടന്‍തന്നെ പകല്‍വീട് തുറക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
ക്രൈസ്റ്റ് കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടനം നടത്തി
ഹൃദയ പാലിയേറ്റീവ് കെയര്‍ വളണ്ടിയേഴ്സിനായി പ്രാഥമിക ചികിത്സ സെമിനാര്‍ നടത്തി
അപകടം അരികെ, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലുണ്ട് ഏതു നിമിഷവും നിലം പതിക്കാവുന്ന ജീര്‍ണിച്ച കെട്ടിടം
ക്ഷീരമേഖലയില്‍ കുതിച്ചുചാട്ടം; വളര്‍ച്ചയുടെ പാതയില്‍ ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ്
ഉണ്ണിക്ക് തോല്ക്കാന് ഇരിങ്ങാലക്കുടയില്‍ ഇനിയും സീറ്റില്ല, സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ്