ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹന്‍ സ്മാരക പുരസ്കാരം ഫാസില്‍ റസാഖിന് സമര്‍പ്പിച്ചു
ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ മോഹന്‍ സ്മാരക പുരസ്കാരം മോഹം ചിത്രത്തിന്റെ സംവിധായകന് ഫാസില്‍ റസാഖിന് പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാല മേനോന് സമര്‍പ്പിക്കുന്നു
ഇരിങ്ങാലക്കുട: ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ മോഹന്‍ സ്മാരക പുരസ്കാരം മോഹം ചിത്രത്തിന്റെ സംവിധായകന് ഫാസില്‍ റസാഖിന് പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാല മേനോന് സമര്‍പ്പിച്ചു. 25000 രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. മാസ് മൂവീസില്‍ നടന്ന സമാപന ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവേള ബാബു മോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രചനാ മത്സര വിജയികള്‍ക്ക് മാകെയര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആശംസറാണി വേലക്കാട്ട് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി, അനുപമ മോഹന്‍, ഉപേന്ദര്‍ മോഹന്‍, മാസ് മൂവീസ് മാനേജ്മെന്റ് പ്രതിനിധി എം.പി. പോള്സന്, സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ രാജീവ് മുല്ലപ്പിള്ളി, എക്സിക്യൂട്ടീവ് അംഗം എം.ആര്. സനോജ് എന്നിവര്‍ സംസാരിച്ചു. നേരത്തെ പ്രദര്‍ശിപ്പിച്ച ചാവുകല്യാണം ചിത്രത്തിന്റെ സംവിധായകന് വിഷ്ണു ബി. ബീന, നടന്മാരായ നിധീഷ് ഭാസ്കര്‍, അഭിമല്‍ ദിനേഷ്, അജയ് രാജ് എന്നിവരെ ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപത കെസിവൈഎം സെനറ്റ് സമ്മേളനം രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍