സര്‍വീസില്‍ നിന്നും വിരമിക്കുന്ന വി.വി. തോമസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇആര്‍എസ്എസ് സബ് ഇന്‍സ്പെക്ടര്‍ വി.വി. തോമസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നല്കി. ഇരിങ്ങാലക്കുട സൈബര്‍ പോലീസ് എസ്എച്ച്ഒ എം.ജെ. ജിജോ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളുടെ സ്നേഹോപഹാരം വി.വി. തോമസിനു നല്കി. ജനമൈത്രി സമിതിയംഗം കെ.എന്‍. സുഭാഷ്, സ്റ്റേഷന് സിആര്‍ഒ ക്ലീറ്റസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. അംബിക, സ്റ്റേഷന് എസ്എച്ച്ഒ അനീഷ് കരീം, എസ്ഐമാരായ അനൂപ്, ഡെന്നി, കശ്യപന്, സമിതി അംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു