വോട്ടിംഗ് യന്ത്രം ഒരുങ്ങുന്നു
3246 യന്ത്രങ്ങള്‍
ഇരിങ്ങാലക്കുട: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റുപേപ്പര്‍ ചേര്‍ക്കുന്ന പ്രവൃത്തി തുടങ്ങി. ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി സൂക്ഷിച്ചിരുന്ന 3246 യന്ത്രങ്ങളാണു ഇരിങ്ങാലക്കുട, മതിലകം, കൊടകര, ചാലക്കുടി ബ്ലോക്കുകളിലേക്കു കൈമാറിയത്. ഇരിങ്ങാലക്കുട ബ്ലോക്കിന്റെ വോട്ടിംഗ് മെഷീനുകള്‍ കരുവന്നൂര്‍ സ്കൂളിലും വെള്ളാങ്കല്ലൂരിന്റേത് ബ്ലോക്ക് ഓഫീസിലുമാണ് എത്തിച്ചത്. ഇവിടെ തയാറാക്കിയിരിക്കുന്ന സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥാനാര്‍ഥികളുടേയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ചേര്‍ക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട നഗരസഭയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിപട്ടിക ചേര്‍ക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. രണ്ടു ആര്‍ഒമാരുടെ കീഴിലായി 41 ഡിവിഷനുകളില്‍ 43 ബൂത്തുകളാണുള്ളത്. ഇതിനായി 60 യന്ത്രങ്ങളാണു നഗരസഭാ ഓഫീസിലെത്തിച്ചു രണ്ടു സ്ട്രോങ്ങ് റൂമുകളിലാക്കി സൂക്ഷിച്ചിരിക്കുന്നത്.