സംസ്ഥാനത്ത് (ഡിസംബർ 21) 3423 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ഡിസംബർ 21) 3423 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂർ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂർ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസർഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 73,82,223 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കൽ കോളേജ് സ്വദേശി ഒ. അബ്ദുൾ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രൻ നായർ (68), പനക്കോട് സ്വദേശി ശങ്കു (62), കോട്ടക്കൽ സ്വദേശിനി ഷീല (49), കൊല്ലം കൊട്ടാരക്കര സ്വദേശി സജിമോൻ (49), ഇരവിപുരം സ്വദേശിനി ഷീജ (47), ആലപ്പുഴ കാവാലം സ്വദേശിനി ചെല്ലമ്മ (80), തോന്നക്കാട് സ്വദേശി കെ.വി. തമ്പാൻ (70), കോട്ടയം ഉള്ളനാട് സ്വദേശി ജോസഫ് (66), ചങ്ങനാശേരി സ്വദേശി എ.ജെ.ജോസ് (75), എറണാകുളം നോർത്ത് പരവൂർ സ്വദേശി പി.എസ്. രാജൻ (72), പുതുപ്പാടി സ്വദേശി എം.എം. മുസ്തഫ (72), പനംപിള്ളി നഗർ സ്വദേശി ശാന്തി പി ലാലൻ (85), കോതമംഗലം സ്വദേശി പി.പി. അഗസ്റ്റിൻ (86), ചിറ്റാറ്റുകര സ്വദേശി സുബ്രഹ്മണ്യൻ (68), മട്ടാഞ്ചേരി സ്വദേശി അമീൻ (58), കുണ്ടന്നൂർ സ്വദേശി നാരായണൻ (93), തൃപ്പുണ്ണിത്തുറ സ്വദേശി രജനീകാന്ത് (41), തൃശൂർ കണ്ടശംകടവ് സ്വദേശി മാത്യൂസ് (73), ചാലക്കുടി സ്വദേശി കെ.ടി. ഔസേപ്പ് (81), ചെമ്പൂച്ചിറ സ്വദേശി ദിനേശൻ (50), പാലക്കാട് കോട്ടപ്പാടം സ്വദേശി അബ്ദു (58), മലപ്പുറം കരക്കുന്ന് സ്വദേശിനി ഫാത്തിമ (70), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഹാജി (68), കോഴിക്കോട് സ്വദേശിനി കുഞ്ഞൈഷ (65), വയനാട് സ്വദേശിനി പാത്തു (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2843 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2982 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 259 പേർക്ക് കൂടി കോവിഡ്:590 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച 21/12/2020 259 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5731 ആണ്. തൃശ്ശൂർ സ്വദേശികളായ 127 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 69,600 ആണ്. 63,363 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 247 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും രോഗ ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 26 പുരുഷൻമാരും 17 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 05 ആൺകുട്ടികളും 08 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 167
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -34
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 05
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-80
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 85
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-151
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-47
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-64
സി.എഫ്.എൽ.ടി.സി കൊരട്ടി – 62
പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ143
സി.എഫ്.എൽ.ടി.സി, നാട്ടിക -187
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി 70
ജനറൽ ആശുപത്രി തൃശ്ശൂർ-15
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -24
ചാവക്കാട് താലൂക്ക് ആശുപത്രി -44
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -01
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -19
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-32
അമല ആശുപത്രി-17
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -47
മദർ ആശുപത്രി -09
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -07
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -02
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -05
രാജാ ആശുപത്രി ചാവക്കാട് – 12
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 09
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 04
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവിൽ – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-10
മരിയ തെരേസ ഹോസ്പിറ്റൽ മാള – 04
ശാന്തി നഴ്സിങ്ങ് ഹോം പുന്നയൂർക്കുളം -01
4076 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്് . 414 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 164 പേർ ആശുപത്രിയിലും 250 പേർ വീടുകളിലുമാണ്.
3523 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2736 പേർക്ക് ആന്റിജൻ പരിശോധനയും, 601 പേർക്ക് ആർടി-പിസിആർ പരിശോധനയും, 186 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,83,751 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
275 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,18,292 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 15 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 656 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.