സംസ്ഥാനത്ത് (ഡിസംബർ 22) 6049 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6049 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂർ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂർ 302, വയനാട് 202, ഇടുക്കി 108, കാസർഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശിവാനന്ദൻ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂർ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. വേണുനാഥൻ പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേർത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂർ സ്വദേശി ഭാസ്കരൻ നായർ (85), തൃശൂർ കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂർ സ്വദേശി ഹംസ (65), മലപ്പുറം തിരൂർക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണൻ (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂർ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിർമല (49), ഓമന്നൂർ സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂർ ആറളം സ്വദേശി കരുണാകരൻ (92), അറവാഞ്ചൽ സ്വദേശിനി സൈനബ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 747 പേർക്ക് കൂടി കോവിഡ്, 606 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 22/12/2020 747 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 606 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5873 ആണ്. തൃശ്ശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 70,347 ആണ്. 63,969 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 720 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേർക്കും രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 58 പുരുഷൻമാരും 43 സ്ത്രീകളും പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 19 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 168
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -38
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 04
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-81
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 82
സെൻറ് ജെയിംസ് അക്കാദമി, ചാലക്കുടി-128
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-32
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-45
സി.എഫ്.എൽ.ടി.സി കൊരട്ടി – 68
പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർڊ113
സി.എഫ്.എൽ.ടി.സി, നാട്ടിക -190
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി ڊ47
ജനറൽ ആശുപത്രി തൃശ്ശൂർ-16
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -32
ചാവക്കാട് താലൂക്ക് ആശുപത്രി -40
ചാലക്കുടി താലൂക്ക് ആശുപത്രി -15
കുന്നംകുളം താലൂക്ക് ആശുപത്രി -01
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -16
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -05
എം. എം. എം. കോവിഡ് കെയർ സെൻറർ തൃശ്ശൂർ-28
അമല ആശുപത്രി-18
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -48
മദർ ആശുപത്രി -09
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -03
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -06
രാജാ ആശുപത്രി ചാവക്കാട് – 09
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 10
സെൻറ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -09
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെൻറ് ആൻറണിസ് പഴുവിൽ – 04
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെൻറർ തൃശ്ശൂർ-12
മരിയ തെരേസ ഹോസ്പിറ്റൽ മാള – 02
ശാന്തി നഴ്സിങ്ങ് ഹോം പുന്നയൂർക്കുളം -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -01
3829 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുൺ.
260 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 105 പേർ ആശുപത്രിയിലും 155 പേർ വീടുകളിലുമാണ്.6572 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4968 പേർക്ക് ആൻറിജൻ പരിശോധനയും, 1448 പേർക്ക് ആർടി-പിസിആർ പരിശോധനയും, 156 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,90,323 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.327 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,18,619 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 23 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 634 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.