വീട് പുനരുദ്ധാരണത്തിന് ഫണ്ട് നല്കി
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് നടവരമ്പ് അംബേദ്കര്‍ കോളനിയിലെ വീട്ടമ്മക്കു വീട് പുതുക്കി പണിയുന്നതിനുള്ള സാമ്പത്തിക സഹായം നല്കി. എന്‍എസ്എസ് വോളന്റിയര്‍മാര്‍ സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുക വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുനിതയുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ എം. നാസറുദീന്‍ വീട്ടമ്മക്കു കൈമാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ വേണുഗോപാല്‍ നേതൃത്വം നല്കി. എന്‍എസ്എസ് ലീഡര്‍മാരായ റംസാദലി, സി. അനഘ, അക്ഷയ് ജയന്, സുനിത, ശ്രീധ കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു