വിജയന് ചിറ്റേത്ത് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡന്റ്
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡന്റായി വിജയന് ചിറ്റേത്തിനെ ഐക്യകണേ്ഠനെ തെരഞ്ഞടുത്തു. പ്രസിഡന്റായിരുന്ന കാളത്ത് രാജഗോപാലിന്റെ നിര്യാണത്തെ തുടര്‍ന്നാണു വൈസ് പ്രസിഡന്റായിരുന്ന വിജയന് ചിറ്റേത്തിനെ പ്രസിഡന്റായി തെരഞ്ഞടുത്തത്. വൈസ് പ്രസിഡന്റായി കൃഷ്ണന് നമ്പൂതിരിയെ തെരഞ്ഞടുത്തു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്ഷന് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.കെ. ചന്ദ്രന്, തങ്കപ്പന് പാറയില്‍, മുകുന്ദന്, ശ്രീകുമാര്‍, ഇന്ദിര ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു