നഗരസഭയും ഗവ. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗവും ജെസിഐ യും ചേര്‍ന്ന് പാലിയേറ്റീവ് ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയും ഗവ. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗവും ജെസിഐ ഇരിങ്ങാലക്കുടയും ചേര്‍ന്ന് പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് മുനിസിപ്പല്‍ അതിര്‍ത്തിയിലെ 40 ഓളം കിടപ്പുരോഗികള്‍ക്കു സമ്മാനങ്ങള്‍ നല്കി. പാലിയേറ്റീവ് ദിനത്തിന്റെ ഉദ്ഘാടനം 21-ാം വാര്‍ഡിലെ രജിതക്കു സമ്മാനം നല്കി മുനിസിപ്പല്‍ ചെയര്പേഴ്സന് സോണിയഗിരി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ അംബിക പള്ളിപുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍, ജെസിഐ മുന്‍ പ്രസിഡന്റുമാരായ ജെന്സന് ഫ്രാന്‍സിസ്, ടെല്‍സണ്‍ കോട്ടോളി, പി.ജെ. ജിസന്‍, സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍, പാലിയേറ്റീവ് കെയര്‍ ഭാരവാഹി ജോളി എന്നിവര്‍ പ്രസംഗിച്ചു.