പെന്‍ഷണേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ നടത്തി. പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയില്‍ ഉടന്‍ നടപ്പിലാക്കുക, പെന്ഷന് പരിഷ്കരണം ത്വരിതപ്പെടുത്തുക, കുടിശികയായ നാലു ഗഡു ക്ഷമാശ്വാസം അനുവദിക്കുക എന്നീ ആവശ്യകള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ. വേലായുധന് അധ്യക്ഷത വഹിച്ചു. എം. മൂര്‍ഷിദ്, കെ.ബി. ശ്രീധരന്, പി.യു. വിത്സന്, എ.സി. സുരേഷ്, ടി.കെ. ബഷീര്‍, എം. കമലം, പി.ഐ. ജോസ്, കെ.കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.