ജെസിഐ ഇരിങ്ങാലക്കുടയുടെ കനിവ് പദ്ധതിയിലൂടെ കാരുണ്യത്തിന്റെ സ്നേഹവര്‍ഷം
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പദ്ധതിയായ കനിവിലൂടെ കാരുണ്യത്തിന്റെ സ്നേഹവര്‍ഷം. യൂണിവേഴ്സല്‍ ട്രാന്‍സ് വെയേഴ്സ് മെഡിക്കല്‍ സര്‍വീസസിന്റെ സഹകരണത്തോടു കൂടി ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്കു ഐസിയുവില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ട ഒരുക്കങ്ങളുടെ ഭാഗമായി വയറിംഗിനു വേണ്ട 73,000 രൂപ കൈമാറി. സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍ തുക ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ക്കു കൈമാറി. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ അഷറഫ്, മുന്‍ പ്രസിഡന്റുമാരായ ജെന്സന് ഫ്രാന്‍സിസ്, ടെല്‍സണ്‍ കോട്ടോളി, പി.ജെ. ജിസന്‍ എന്നിവര്‍ പ്രസംഗിച്ചു.