ന്യൂ ഇയര്‍ മെഗാ ഓഫര്‍ നറുക്കെടുപ്പിലെ വിജയിക്ക് ഹോണ്ട ഡിയോ സ്കൂട്ടറിന്റെ താക്കോല്‍ദാനം നടത്തി
ഇരിങ്ങാലക്കുട: ക്രിസ്തുമസ്-പുതുവത്സര പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട പവിത്ര വെഡിംഗ്സില്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ മെഗാ ഓഫര്‍ നറുക്കെടുപ്പിലെ വിജയിക്ക് ഹോണ്ട ഡിയോ സ്കൂട്ടറിന്റെ താക്കോല്‍ദാനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പവിത്ര വെഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ കെ.എസ്. സുനിലാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡംഗം ഭരതന് കണ്ടേങ്കാട്ടില്‍, മാനേജര്‍ കെ.എസ്. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട സ്വദേശി എം.എഫ്. ജോസിനാണു ഒന്നാം സമ്മാനമായ ഹോണ്ട ഡിയോ സ്കൂട്ടര്‍ നറുക്കെടുപ്പിലൂടെ ലഭിച്ചത്. രണ്ടാം സമ്മാനമായ എല്‍ഇഡി ടിവി നറുക്കെടുപ്പിലൂടെ ഇരിങ്ങാലക്കുട സ്വദേശി അമന് മേനാത്തിനാണു ലഭിച്ചത്. മൂന്നാം സമ്മാനമായ ഗോള്‍ഡ് കോയിന് നറുക്കെടുപ്പിലൂടെ മതിലകം സ്വദേശി ഷീജ കിഷോറിനാണു ലഭിച്ചത്. നാലാം സമ്മാനമായ മൊബൈല്‍ ഫോണ്‍ നറുക്കെടുപ്പിലൂടെ തൊട്ടിപ്പാള്‍ സ്വദേശി മേരി തോമസിനാണു ലഭിച്ചത്. കൂടാതെ പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു