ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രതിഷേധിച്ചു
കാട്ടൂര്‍: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം ഏഴ്, 13 ബൂത്ത് കമ്മിറ്റികള്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റുമാരായ സുഷില്‍ ലാലു രാമന്‍കുളത്ത്, അനില്‍ കതിരപുള്ളി പാചക വാതക സിലണ്ടറിനു റീത്ത് വെക്കുകയും പ്രദീപ് നെടുംമ്പുള്ളി അടുപ്പ് കൂട്ടി പ്രതിഷേധിക്കുകയും ചെയ്തു. ജിതോഷ് കതിരപ്പുള്ളി, അക്ബര്‍ പുതുവീട്ടില്‍, ഷിനു ഉണ്ണി, പി.ടി. ഷിഹാബ്, ബാബു മൂലയില്‍, രമേഷ് കള്ളിച്ചാടത്ത്, വീനീഷ് തിരുക്കുളം, യൂനസ് കോട്ടായി, സാദിക്ക് മുക്കേനി എന്നിവര്‍ പ്രസംഗിച്ചു. കാട്ടൂര്‍ നെടുമ്പുരയില്‍ നാലാം ബൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം സി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യന് തട്ടാരപുറക്കല്, ധര പവിത്രന്, വിലാസിനി ബാലന് എന്നിവര്‍ പ്രസംഗിച്ചു.