ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യൂണിറ്റ് ഹൃദയാഭിവാദന സദസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ദേശീയ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹൃദയാഭിവാദന സദസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐഎഎല്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എ. ജോയ് നിര്‍വഹിച്ചു. അഡ്വ. പി.ജെ. ജോബി, അഡ്വ. വി.പി. ലിസന്‍, അഡ്വ. കെ.എ. മനോഹരന്, അഡ്വ. കെ.വി. ജെയിന്, അഡ്വ. ജിഷ ജോബി, അഡ്വ. സാബുരാജ് ചുള്ളിക്കാട്ടില്‍, അഡ്വ. എം.പി. ജയരാജ്, അഡ്വ. ശ്രീകുമാരനുണ്ണി എന്നിവര്‍ പ്രസംഗിച്ചു.