കാറളം പഞ്ചായത്തിലെ 10 കുടുംബങ്ങള്‍ സിപിഐയില്‍ ചേര്‍ന്നു
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴക്കും മുറി പ്രദേശത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവരും പൊതുരംഗത്തുണ്ടായിരുന്നവരും ഉള്‍പ്പെടെ 10 കുടുംബങ്ങള്‍ സിപിഐയില്‍ ചേര്‍ന്നു. സ്വീകരണ യോഗം പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. ബൈജു, പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം ഷംല അസീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ റോയ്, റഷീദ് കാറളം, ബ്രാഞ്ച് സെക്രട്ടറി മണിലാല്‍, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പ്രദീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു