ടൗണ്‍ മണ്ഡലം രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ടൗണ്‍ മണ്ഡലം രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അഡ്വ. പി.ജെ. തോമസ് (പ്രസിഡന്റ്), ബിജു പോള്‍ അക്കരക്കാരന്‍ (വൈസ് പ്രസിഡന്റ്), സനല്‍ കല്ലൂക്കാരന് (സെക്രട്ടറി), ജോസ് മാമ്പിള്ളി (ട്രഷറര്‍), ശരത് ദാസ്, ഡേവിസ് ഓട്ടോക്കാരന് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി പൊതുയോഗം മുഖ്യ രക്ഷാധികാരി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, സുജ സഞ്ജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.