ഇന്ധനവില വര്‍ധനവിനെതിരെ കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റി ‘പാത്രം കൊട്ടി ‘ സമരം നടത്തി
ഇരിങ്ങാലക്കുട: പാചക വാതകത്തിന്റെയും, ഡീസലിന്റെയും, പെട്രാളിന്റെയും വില വര്‍ധനവിനെതിരെ കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ‘പാത്രം കൊട്ടി ‘ സമരം നടത്തി. പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ചും നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ശേഷം ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ധര്‍ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, പ്രസിഡന്റ് ശോഭന മനോജ്, വി.കെ. സരിത, ഷംല അസീസ്, ഉചിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രിയ സുനില്‍, കോമള ധര്മ്മന്, സിന്ധു പ്രദീപ്, ബിന്ദു പ്രദീപ്, ഷീജ സന്തോഷ്, കനക തിലക രാജ്, വിജി സന്തോഷ്, പ്രമീള ദാസന്, ഷൈല അശോകന്, ലിജി പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.